താനൂര്‍: പനങ്ങാട്ടൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ക്ക് പരിക്ക്.
അട്ടങ്ങോട് ഭാഗത്ത് പിഞ്ചുകുഞ്ഞിനെയും പാട്ടട്ടില് മാനു തങ്ങള്‍ എന്നയാളെയും കഴിഞ്ഞ ദിവസം രാത്രിയാണ് നായകടിച്ചത്. ഇന്നലെ കിഴക്കേപുരക്കല്‍ തിത്തിമു എന്ന അറുപത്തിയഞ്ചുകാരിക്കും നായയുടെ കടിയേറ്റു.
ഈ പ്രദേശങ്ങളില്‍ തെരുവുനായയുടെ ശല്യം രൂക്ഷമാണ്. അറുവുമാലിന്യങ്ങള് വ്യാപകമായി കൊണ്ടുതള്ളുന്നതാണ് നായകള്‍ പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: