മണ്ണാര്‍ക്കാട്:വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി മണ്ണാര്‍ക്കാട് ഗണേശോത്സവ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിമഞ്ജന ഘോഷയാത്രയ്ക്ക് വേണ്ടി ഗണേശ വിഗ്രഹങ്ങള്‍ എത്തി. മണ്ണാര്‍ക്കാട് ടൗണിലെ ധര്മ്മര്കോവിലെ ഗ്രൗണ്ടിലാണ് ഗണേശ വിഗ്രഹങ്ങള്‍ നിരത്തി വെച്ചിരിക്കുന്നത്.
അഞ്ചടി മുതല്‍ ഇരുപതടി വരെയുള്ള ഗണേശ വിഗ്രഹങ്ങളാണ് എത്തിയിരിക്കുന്നത്. നൂറ് കണക്കിന് വിഗ്രഹങ്ങള്‍ പല രൂപത്തിലും പല വര്‍ണ്ണത്തിലും ഉള്ളവയാണ്. നരസിംഹ വാഹന ഗണപതി, സിംഹവാഹനം, ശംഖ് വാഹനം, മൂഷിക വാഹനം, കാളവാഹനം എന്നിങ്ങനെയുള്ള പലരൂപത്തിലുമാണ് വിഗ്രങ്ങള്‍ എത്തിയിട്ടുള്ളത്.
ഇന്നലെ മുതല്‍ ദേശത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഗണപതി വിഗ്രഹങ്ങള്‍ കൊണ്ടുപോകാന്‍ ആരംഭിച്ചു. ഗണപതി വിഗ്രഹങ്ങള്‍ കാണുവാനായി ദുരദേശത്ത് നിന്നു പോലും നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേരുന്നതെന്ന് സംഘാടക സമിതി സെക്രട്ടറി എ.ശ്രീനിവാസന് പറഞ്ഞു. 26 നാണ് നിമഞ്ജന ഘോഷയാത്ര നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: