കല്‍പ്പറ്റ :ചരക്കു സേവന നികുതി നടത്തിപ്പിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പി.ഡബ്ല്യു.ഡി, കേരള വാട്ടര്‍ അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ക്കായി ചരക്കു സേവന നികുതിയെ കുറിച്ച് പ്രതേ്യക പരിശീലനം സംഘടിപ്പിച്ചു. കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവനില്‍ സംസ്ഥാന ചരക്ക്-സേവന നികുതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിശീലനത്തില്‍ ജി.എസ്.ടി, ടി.ഡി.എസ്. രജിസ്ട്രേഷന് സംബന്ധിച്ച് വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.എ.അഭിലാഷ് ക്ലാസ് എടുത്തു. ജി.എസ്.ടി സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടി നല്കി. 26ന് കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ രാവിലെ 11 മുതല്‍ 12 വരെ റിട്ടേണ്‍ ഫയലിംഗ്, നികുതിയടവ് എന്നിവ സംബന്ധിച്ചും പരിശീലനം നടക്കും. വിവിധ വകുപ്പുകളിലെ ജി.എസ്.ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: