പാലക്കാട്:പ്രവാസി ക്ഷേമ സമിതി പാലക്കാട് ജില്ലാ ഭാരവാഹി യോഗം വടക്കന്തറ വിഭാഗ കാര്യാലയത്തില്‍ ചേര്‍ന്നു. തിരിച്ചുവന്ന പ്രവാസികളുടെ പുനരതിവാസത്തിനുവേണ്ടി കാര്‍ഷിക വ്യവസായിക മേഖലകളില്‍ പ്രവാസി കൂട്ടായ്മയോടുകൂടി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. പ്രവാസി ക്ഷേമ സമിതി സീനിയര്‍ വൈസ് പ്രസിഡന്റ് എസ്.പി.അച്യുതാനന്ദന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പ്രസന്ന നാരായണന് പദ്ധതികള്‍ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.പ്രഷോഭ്, ട്രഷറര്‍ നാരായണന് വാസു, ജോയിന്റ് സെക്രട്ടറി രാജേഷ് കല്‍വാകുളം, കെ.ആര്.രാധാകൃഷ്ണന്, വിനോദ് കേരളശ്ശേരി, സത്യന് പട്ടാമ്പി, വാസുദേവന്‍ ഒറ്റപ്പാലം, സുരേഷ് കുത്തന്നൂര്‍, ഉദയകുമാര്‍ മേലാര്‍കോട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: