പട്ടാമ്പി:കുലുക്കല്ലൂര്‍ ശ്രീ മുളയംങ്കാവ് ഭഗവതി ക്ഷേത്രത്തിലെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.വേണുഗോപാലിനെ അകാരമായി സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി മുളയംകാവ് യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ട ശയനപ്രദക്ഷിണം നടത്തി.
മുളയം കാവ് സെന്ററില്‍ നിന്ന് ആരംഭിച്ച കൂട്ട ശയനപ്രദക്ഷിണം രാഷ്ട്രിയ സ്വയംസേവക സംഘം കൊപ്പം ഖണ്ഡ് പ്രചാര്‍ പ്രമുഖ് എം.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാരായണന്, സെക്രട്ടറി മനോജ്മുളയന് കാവ്, ജീര്ണ്ണോദ്ദാരണ കമ്മിറ്റി സെക്രട്ടറി രാജേഷ്, കുല്ലുക്കല്ലൂര് പൂര്‍വ്വ ചാര സമിതി പ്രസിഡന്റ്് കെ.മണികണ്ഠന്, മനോജ് എം. എന്നിവര്‍ നേതൃത്വം നല്കി.
സ്ഥലം മാറ്റിയ എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.വേണുഗോപാലിനെ പുനര്‍നിയമിക്കണമെന്ന് ഭക്തജനങ്ങള്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: