ഊര്‍ങ്ങാട്ടിരി: പി.വി. അന്‍വര്‍ എംഎല്‍എയുടെ അനധികൃത പാര്‍ക്കുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച ഡാം ബിജെപി ഏറനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊളിച്ച് നീക്കല്‍ മാര്‍ച്ച് നടത്തും. 25ന് 10 മണിക്ക് നടക്കുന്ന മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്ന്് ബിജെപി ഏറനാട് നിയോജകമണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. അനധികൃത നിര്‍മ്മാണത്തിനെതിരെ ശക്തമായ സമരപരിപാടികല്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു മണ്ഡലം പ്രസിഡന്റ് പി. സോമസുന്ദരന്‍ അദ്ധ്യക്ഷത വഹിച്ചു. ജി്ല്ലാ സെക്രട്ടറി കെ.പി. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ടി. സോമന്, ടി. വിശ്വനാഥന്, എം.ടി. നാരായണന്, കെ. ശിവദാസന്‍, സി. രാഘവന്, ടി. ശശികുമാര്‍, കെ. രാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: