നെല്ലിയാമ്പതി:കഴിഞ്ഞദിവസം പെയ്ത മഴയെതുടര്‍ന്ന് റോഡിലേക്ക് അടര്‍ന്നു വീണ വലിയ പാറക്കഷണം യാത്രക്കാര്‍ക്കും, വാഹനങ്ങള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നു.
നെന്മാറ-നെല്ലിയാമ്പതി റോഡില്‍ മരപ്പാലത്തിനു സമീപമാണ് റോഡിനു കുറുകെ പാറക്കല്ല് കിടക്കുന്നത്.റോഡിന്റെ ഒരു വശം പൂര്‍ണ്ണമായും ഗതാഗതം തടസ്സപ്പെടുത്തിയാണ് പാറക്കല്ല് കിടക്കുന്നത്.
ഇടക്കിടെയുണ്ടാകുന്ന കടുത്ത മഞ്ഞും, ചെറുനെല്ലിയിലെ റോഡിന്റെ വളവും ഏതുസമയത്തും വന്‍ അപകടമുണ്ടാകാന്‍ സാധ്യതയേറെയാണ്.
അവധിദിനങ്ങളില്‍ ധാരാളം വിനോദ സഞ്ചാരികള്‍ ഇരുചക്രവാഹനങ്ങളിലും,മറ്റും നെല്ലിയാമ്പതിക്ക് വരുമ്പോഴും പാറക്കല്ല് റോഡില്‍നിന്നും മാറ്റന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: