മണ്ണാര്‍ക്കാട്: 16 കിലോ ചന്ദനവുമായി മൂന്നുപേരെ വനംവകുപ്പ് ഫഌയിങ് സ്ക്വാഡ് പിടികൂടി. അലനല്ലൂര്‍ കാപ്പില്‍ അബ്ദുല്‍ റഫീഖ് (31), ഭീമനാട് പോത്തന്‍പറമ്പില്‍ ഹസന് (27), പയ്യനെടം ചക്കിങ്ങല്‍ മുരളിധരന് (37) എന്നിവരാണ് പിടിയിലായത്. തഞ്ചാവൂര്‍ സ്വദേശി രാജേന്ദ്രനില്‍ നിന്ന് വാങ്ങിയ 16 കിലോ ചന്ദനം പിടിയിലായ ഹസന് മുഖേന തൃശൂരില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ഫഌയിങ് സ്ക്വാഡ് ഫോറസ്റ്റര്‍മാരായ അജയന്, മനോജ്, ജിജു, ഫിറോസ്, തിരുവിഴാംകുന്ന് ഡപ്യൂട്ടി റേഞ്ചര്‍ ശ്രീകുമാര്‍, ബിഎഫ്ഒമാരായ സജിമോന്‍, സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: