ഒറ്റപ്പാലം:പ്രശസ്ത കൂത്ത്, കൂടിയാട്ടം കലാകാരന് ഗുരുമാണി ദാമോദര ചാക്യാരെ ആദരിച്ചു. ലക്കടികിള്ളി കുറുശ്ശി മംഗലത്തുള്ള വസതിയില്‍ വെച്ചായിരുന്നു ആദരിക്കല്‍ ചടങ്ങുകള്‍ നടന്നത്. കേരളീയ കലകളുടെ അവതരണം ആസ്വാദനം എന്നിവയോടൊപ്പം മുന്‍കാലങ്ങളില്‍ കലാലോകത്തിനു സ്തുത്യര്‍ഹങ്ങളായ സംഭാവനങ്ങള്‍ നല്കിയ ഇദ്ദേഹത്തെ ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിരനോട്ടം എന്ന ആസ്വാദനസംഘമാണ് ആദരിച്ചത്. തിരനോട്ട സംഘ ഭാരവാഹികളായ പ്രദീപ് രാജ്, ദിലീപ് രാജ എന്നിവരാണ് ചാക്യാരെ ഗുരുദക്ഷിണ നല്കി ആദരിച്ചത്.
നാട്ടാചാര്യ വിദൂഷക രത്നം മാണിമാധവ ചാക്യാരുടെ ഭാഗിനേയനും ശിഷ്യനുമാണ് മാണി ദാമോദര ചാക്യാര്‍. ദീര്‍ഘകാലം ചാക്യാര്‍കൂത്ത് ,കൂടിയാട്ടം, മന്ത്രാങ്കം, മത്ത വിലാസം തുടങ്ങിയ അനുഷ്ഠാനപരങ്ങളായ അഭിനയ പ്രാധാന്യങ്ങളായ കൂടിയാത്തിലും നിപുണന്നാണ് ഇദ്ദേഹം. കേരളാ സംഗീത നാടക അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ മാണി ദാമോദര ചാക്യാര്‍ കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ കൂത്ത് കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സാംസ്ക്കാരിക വകുപ്പില്‍ നിന്നു ജൂനിയര്‍ സീനിയര്‍ ഫെലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്.
പുത്തൂര്‍ തിരുപുരക്കല് ഭഗവതി പുരസ്ക്കാരം, കേരള കലാമണ്ഡലം അവാര്‍ഡ് തുടങ്ങി അനേകം പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയ ഗുരു മാണി ദാമോദരചാര്യര് ആരോഗ്യപരമായ കാരണങ്ങളാല്‍ കലാരംഗത്ത് ഇപ്പോള്‍ സജീവമല്ല. എന്നാല്‍ ശിഷ്ഠ ജീവിതം കലാ വിദ്യാര്‍ത്ഥികള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്കി കൊണ്ട് കിള്ളി കുറുശ്ശി മംഗലത്ത് വിശ്രമജീവിതം നയിക്കുകയാണ്. സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദധാരിയും മുന്‍ സംസ്കൃത അധ്യാപകനുമായ ഇദ്ദേഹം രാമായണ പ്രബന്ധം മലയാള വ്യാഖ്യാനത്തോടു കൂടി പ്രകാശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: