മാനന്തവാടി :കഴിഞ്ഞ ദിവസം തീപെള്ളൽ ഏറ്റ് മരിച്ച വൃദ്ധയെ ജില്ലാ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ തയ്യാറായില്ല.ഇന്നലെ പൊള്ളൽ ഏറ്റ് ജില്ല ആശുപത്രിയിൽ കൊണ്ടുന്ന തെണ്ടർനാട് നിലോം ചുവാറ്റ് ക്കുന്നേൽ ഏലിക്കുട്ടിയെ ക്യാഷ്യാലിറ്റിയിലെ ഡോക്ടർ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോക്കണമെന്ന് ആവശ്യപ്പെടുകയും ജില്ലാ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറെത്തുകയും ചെയിതു .ഏന്നാൽ ആംബുലൻസിന് ലൈറ്റും സൈറനും ഇല്ലന്ന കാരണം പറഞ്ഞ് രോഗിയെ കൊണ്ട് പോകാൻ തയ്യാറായില്ലന്നും ബന്ധുക്കള്‍ പറഞ്ഞു. തുടർന്ന് രണ്ട് മണിക്കുറിന് ശേഷം ഏലിക്കുട്ടി മരിച്ചു. മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നേങ്കിൽ രക്ഷപ്പെടുമായിരുന്നെന്നും ഇവർ പറഞ്ഞു. ഡ്രൈവറുടെ നടപടിക്ക് ഏതിരെ ഇവർ ഡി.എം ഒ ക്കും. സുപ്രണ്ടിനും പരാതിയും നൽകിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: