മലപ്പുറം: രാമായണ മാസാചരണത്തിന് സമാപനം കുറിച്ചുകൊണ്ട് മുണ്ടുപറമ്പ് ചന്നത്ത് ശ്രീദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ നടത്തിയ രാമായണ പരിക്രമണ യാത്ര ഭക്തിസാന്ദ്രമായി.
ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി മുണ്ടുപറമ്പ് നഗരത്തെ വലവെച്ച ശോഭായാത്രക്ക് ശ്രീരാമ ലക്ഷ്മണ സീതാ ഹനുമാന് വേഷധാരികള്‍ മാറ്റുകൂട്ടി. തിരികെ ക്ഷേത്രത്തില്‍ യാത്ര അവസാനിച്ചു.
തുടര്‍ന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി.മുരളീധരന് ഭക്തിപ്രഭാഷണം നടത്തി. രാമായണ പ്രശ്നോത്തരി വിജയികള്‍ക്ക് ജില്ലാ കുടുംബക്കോടതി ജഡ്ജ് കെ.രമേഷ്ബായി, റിട്ട.പ്രൊഫ.ശിവരാമന് നായര്‍, ശിവദീപം ഗോപിനാഥ്, പി.കെ.സത്യനാരായണ മേനോന്, ഗോവിന്ദന് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി.കെ.സുമംഗല സ്വാഗതവും കെ.ശ്രീജ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: