കല്‍പ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രവാസിലീഗ് ജില്ലാ കമ്മിറ്റി 22ന് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചും, ധര്‍ണ്ണയും വിജയിപ്പിക്കാന്‍ കല്‍പ്പറ്റ മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പ്രസിഡണ്ട് ഹംസ കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്‍ഖാദര്‍ മടക്കിമല ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് പിണങ്ങോട്, കുഞ്ഞബ്ദുല്ല മാനതൊടുക, എന്‍.ബി ഫൈസല്‍, ഖാലിദ് തയ്യില്‍, എം.യു ജലീല്‍, സി.ഇ.എ ബക്കര്‍, ശംസുദ്ദീന്‍ പടിഞ്ഞാറത്തറ, ഉസ്മാന് വൈത്തിരി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: