ഉഗാദുഗൗ: ബുര്‍ക്കിനോ ഫാസോയുടെ തലസ്ഥാനമായ ഉഗാദുഗൗയിലെ സിറ്റി സെന്ററില്‍ ആക്രമണം നടത്തിയ ഭീകരരെ സൈന്യം വധിച്ചു. മൂന്ന് ഭീകരരെയാണ് വധിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. വാഹനത്തിലെത്തിയ ഭീകരര്‍ റെസ്റ്റോറന്റിന് സമീപം നിന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അല്‍ഖ്വയ്ദ ബന്ധമുള്ള ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നുവെന്ന് ബുര്‍ക്കിനോ ഫാസോ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
















