ബത്തേരി: ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ക്ഷേമനിധി അംഗങ്ങള്‍ക്കും മക്കള്‍ക്കുമായി മത്സരങ്ങള്‍ നടത്തുന്നു. ആഗസ്റ്റ് 27ന് ബത്തേരി സര്‍വജന ഹൈസ്കൂളിലാണ് മത്സരം. കുട്ടികള്‍ക്കുള്ള ലളിതഗാനം, മാപ്പിളപ്പാട്ട്, മിമിക്രി, നാടന്‍പാട്ട്, സംഘഗാനം, കവിതാരചന, ചിത്രരചന, കായിക മത്സരങ്ങളായ 100 മീറ്റര്‍ ഓട്ടം, ലോങ്ജെംബ്, ഹൈജെമ്പ്, ഷോട്ട്പുട്ട് എന്നിവ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രതേ്യകമായും നടത്തും. 7 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ ജൂനിയര്‍ വിഭാഗത്തിലും 13 മുതല്‍ 17 വരെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമാണ് മത്സരിക്കേണ്ടത്. കൂടാതെ ക്ഷേമനിധി അംഗങ്ങള്‍ക്കും കലാകായിക മത്സരങ്ങളില്‍ പങ്കെടുക്കാം. അപേക്ഷാ ഫോറവും വിവരങ്ങളും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ്, മാനന്തവാടി ഭാഗ്യക്കുറി സബ് ഓഫീസ്, ബത്തേരി ലോട്ടറി തൊഴിലാളി ക്ഷേമ സഹകരണ സംഘം എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷകള്‍ ആഗസ്റ്റ് 18ന് വൈകീട്ട് 5നകം ലഭിക്കണം. ബത്തേരി നഗരസഭ അധ്യക്ഷന്‍ സി.കെ.സഹദേവന് ചെയര്‍മാനായും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍, ഭാഗ്യക്കുറി തൊഴിലാളി യൂണിയന് നേതാക്കള്‍ എന്നിവര്‍ വൈസ്ചെയര്മാന്മാരായും സംഘാടക സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: