പാലക്കാട്:യോഗ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് മന്ത്രിഎ.കെ.ബാലന്‍പറഞ്ഞു. ജില്ലാപഞ്ചായത്തില്‍ നടന്ന സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാനസിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന കാലത്ത് മനസിക മുക്തി നേടാന്‍ അനുയോജ്യമായ വ്യായമമാണ് യോഗ.
ലോകം മുഴുവന്‍ യോഗയുടെ പ്രസക്തി മനസിലാക്കിയിട്ടുണ്ട്. യോഗയുടെ പ്രചാരണത്തിന് സംസ്ഥാന യോഗഅസോസിയേഷന് അനുയോജ്യമായ പദ്ധതികള്‍ നിര്‍ദേശിച്ചാല്‍ സര്‍ക്കാര്‍ എല്ലാസഹായങ്ങളും നല്‍കുമെന്നും മന്ത്രിപറഞ്ഞു. കെ.ഡി.പ്രസേനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റ്റി.എന്‍.കണ്ടമുത്തന്‍, സംസ്ഥാന യോഗ അസോസിയേഷന് പ്രസിഡന്റ് ബി.ബാലചന്ദ്രന്, സെക്രട്ടറി ഡോ:രാജീവ ്തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: