പേര്യ: കുടുംബ സംഗമങ്ങള്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പേര്യ ആലാറ്റില്‍ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പു സമയങ്ങളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് ബൂത്ത് കമ്മറ്റികള്‍. ഇന്നാകട്ടെ മുഴുവന്‍ ബൂത്ത് കമ്മറ്റികളും മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുന്നു. അതുകൊണ്ട്തന്നെ ഇപ്പോള്‍ നടക്കുന്ന കുടുംബസംഗമങ്ങള്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപെടുത്തുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജോസ് ഓലിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസിപ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: