ന്യൂദല്‍ഹി: ഹിന്ദു ഭൂരിപക്ഷമായ എന്റെ രാജ്യം പത്തു വര്‍ഷമായി ഉപരാഷ്‌ട്രപതിയായി അങ്ങയെ അംഗീകരിച്ചിരുന്നു. പിന്നെ ഇപ്പോഴെയാണ് പ്രശ്‌നം? ചോദിക്കുന്നത് ബിജെപി വനിതാ എംപി പ്രീതി ഗാന്ധി.
ട്വിറ്ററിലൂടെ ചോദ്യം ഉന്നയിച്ചിരിക്കുന്നത് ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയോടും. മുസ്ലിങ്ങള്‍ ഇന്ത്യയില്‍ അസ്വസ്ഥരാണെന്ന അന്‍സാരിയുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യ അങ്ങയെ രാജ്യത്തെ ഏറ്റവും ഉന്നതമായ രണ്ടാമത്തെ പദത്തിലേക്ക് തെരഞ്ഞെടുത്തു. രാജ്യം അങ്ങയെ തുറന്ന മനസ്സോടെ അംഗീകരിച്ചു. പിന്നെയെന്തിനാണ് ഇപ്പോള്‍ അസ്വസ്ഥത? ഇന്ത്യയിലെ മുസ്ലിങ്ങള്‍ അസ്വസ്ഥരാണെന്ന് പറയുന്നത് എന്തിന്? എന്താണ് അങ്ങയുടെ അജണ്ട? ദേശീയ നിര്‍വ്വാഹക സമിത അംഗം കൂടിയായ പ്രീതി ചോദിച്ചു.
അന്‍സാരിയുടെ നിലപാടിനെ മുതിര്‍ന്ന ബിജെപി അംഗം ഷാനവാസ് ഹുസൈന്‍ ശക്തമായി വിമര്‍ശിച്ചു. മുസ്ലി ങ്ങള്‍ക്ക് ജീവിക്കാന്‍ ഇന്ത്യയേക്കാള്‍ നല്ലൊരു രാജ്യമില്ല. അവര്‍ക്ക് ഹിന്ദുക്കളേക്കാള്‍ നല്ല സുഹൃത്തുക്കളുമില്ല. ഹുസൈന്‍ പ്രതികരിച്ചു.
















