ലണ്ടന്‍: ലോക ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു കായികതാരം ഒറ്റയ്‌ക്കോടി ഫൈനലിലെത്തി. ബോട്‌സ്വാനയുടെ ഐസക്ക് മാക്‌വാലയാണ് ഒറ്റയ്‌ക്ക് മത്സരിച്ച് 200 മീറ്ററിന്റെ ഫൈനലിലേയ്‌ക്ക് മാര്‍ച്ച് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് 200 മീറ്ററിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടന്നത്. മാക്‌വാലയ്‌ക്ക് പകര്‍ച്ചവ്യാധി പിടിപ്പെട്ടെന്ന് പരിശോധയില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ഇന്റര്‍ നാഷണല്‍ അത്‌ലറ്റിക് ഫെഡറേഷന്‍ അദ്ദേഹത്തെ മത്സരിക്കാന്‍ അനുവദിച്ചില്ല.
തുടര്‍ന്ന് ബോട്‌സ്വാന അത്‌ലറ്റിക് ഫെഡറേഷന്‍ ഐഎഎഎഫുമായി നടത്തിയ ചര്‍ച്ചയില്‍ മാക്‌വാലയെ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ അനുവദിക്കുകയായിരുന്നു.
20.53 സെക്കന്‍ഡില്‍ 200 മീറ്റര്‍ ഓടിയെത്തണമെന്നായിരുന്നു നിബന്ധന. ഇതിലും കുറഞ്ഞ സമയത്തില്‍ കുതിച്ചെത്തിയ മാക്‌വാല സെമിയില്‍ കടന്നു.
സെമിയില്‍ മറ്റുതാരങ്ങള്‍ക്കൊപ്പം മത്സരിച്ച മക്‌വാല രണ്ടാം സ്ഥാനം നേടി ഫൈനലിന് യോഗ്യത നേടി. നേരത്തെ 400 മീറ്ററിലും മാക്‌വാലയെ മത്സരിപ്പിച്ചില്ല. നാനൂറ് മീറ്ററില്‍ മത്സരിക്കാന്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. ഓടാന്‍ ഞാന്‍ തയ്യാറുമായിരുന്നു.ആരാണീ വിചിത്രമായ തീരുമാനമെടുത്തതെന്ന് അറിയില്ലെന്നും മാക്‌വാല പറഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ വെയ്ഡ് വാന്‍ നീകെര്‍ക്കാണ് നാനൂറ് മീറ്ററില്‍ സ്വര്‍ണം നേടിയത്. 200 മീറ്ററിലും സ്വര്‍ണകുതിപ്പിന് തയ്യാറെടുക്കുന്ന നീകെര്‍ക്കിന് മാക്‌വാല കടുത്ത വെല്ലുവിളിയാകും.
















