തിരുവല്ല:പൂര്വ്വപമ്പവരട്ടാര് പുനരുജ്ജീവനത്തിന് പള്ളിയോടസേവാസംഘത്തിന്റെ പിന്തുണ. അന്‍പതിനായിരം രൂപയുടെ സഹായമാണ് പള്ളിയോട സേവാ സംഘം നല്‍കിയത്. പള്ളിയോട സേവാ സംഘം പ്രസിഡന്റ് ഡോ കെ ജി ശശിധരന് പിള്ള ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ചെക്ക് കൈമാറി. പള്ളിയോടസേവാസംഘം നദി പുനരുജ്ജീവനത്തിന് നല്കിയ സഹായം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.പൂര്‍വ്വ പമ്പയിലൂടെ പള്ളിയോടത്തിന്റെ യാത്രക്ക് തടസ്സമായിരുന്ന വഞ്ഞിപ്പോട്ടില്‍ കടവിലെ ചപ്പാത്ത് പൊളിച്ചത് ഉള്‍പ്പെടെ പള്ളിയോടങ്ങള്‍ക്ക് സഹായകരമായ നടപടികള്‍ക്ക് പിന്തുണ നല്‍കിയാണ് പള്ളിയോട സേവാ സംഘം ധന സഹായം നല്‍കിയത്. പള്ളിയോടസേവാസംഘം സെക്രട്ടറി പി ആര് രാധാകൃഷ്ണന് വൈസ് പ്രസിഡന്റ് കെ പി സോമന് എം എല്‍ എ മാരായ കെ കെ രാമചന്ദ്രന് നായര്‍, വീണ ജോര്‍ജ് മുന്‍ ങഘഅയും സഹകരണ ഫണ്ട് ഗ്യാരന്റി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ എ പദ്മകുമാര്‍ , ഓമല്ലൂര്‍ ശങ്കരന് തുടങ്ങിയവര്‍ സംസാരിച്ചു. പള്ളിയോട സാംസ്കാരിക സമിതി വിവിധ പള്ളിയോട കരകള്‍ എന്നിവയുടെ വരട്ടാര്‍ സംഭാവന ഇതോടെ ഒന്നര ലക്ഷത്തിലേറെയായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: