പത്തനംതിട്ട: പങ്കാളിത്തപെന്ഷന്കാര്യത്തില് ഇടതുസര്‍വ്വീസ് സംഘടനകള്‍ നയംവ്യക്തമാക്കണമെന്ന് എന്ജിഒസംഘ്സംസ്ഥാനപ്രസിഡന്റ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.എന്‍ജിഒസംഘ് ജില്ലാസമ്മേളനം പന്തളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2002ലും 2013ലും എന്ജിഒസംഘിനൊപ്പംചേര്ന്ന് സമരം ചെയ്ത ഈസംഘടനകള്‍ ഇടതുപക്ഷം അധികാരത്തിലെത്തിയപ്പോള്‍ നടത്തുന്ന മലക്കംമറിച്ചിലുകള്ക്കെതിരെ ജീവനക്കാര്പ്രതികരിക്കണം.സ്വന്തം കെടുകാര്യസ്ഥതക്ക് സര്‍ക്കര്‍ ജീവനക്കാരുടെ മേല്‍ കുതിരകയറുകയാണ്.ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളനത്തില്‍ ജില്ലാവൈസ്പ്രസിഡന്റ് പി.അനില്കുമാര്അദ്ധ്യക്ഷനായിരുന്നു.
സ്വാഗതസംഘം ചെയര്‍മാനും സ്പീഡ്കാര്ട്ടൂണിസ്റ്റുമായജിതേഷ് സര്‍വ്വീസില്‍നിന്നും വിരമിച്ചവര്‍ക്ക് ഉപഹാരവും എസ്എസ്എല്‍സിപരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്ത്ഥികള്ക്ക്അവാര്ഡും വിതരണം ചെയ്തു.
ബിഎംഎസ് ജില്ലാസെക്രട്ടറി ജി.സതീഷ്കുമാര്‍,ബിജെപിജില്ലാപ്രസിഡന്റ് അശോകന്‍കുളനട,സ്വാഗതസംഘം രക്ഷാധികാരി ആര്.മോഹനന്എന്നിവര്സംസാരിച്ചു.തുടര്‍ന്ന് നടന്ന വനിതാസമ്മേളനം കുളനടഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശോഭനാ അച്ച്യുതന്‍ ഉദ്ഘാടനം ചെയ്തു.വി.ആര്.സുജാത അദ്ധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: