തിരുവല്ല: റേഷന്‍ കാര്‍ഡിലെ ആനുകൂല്യം പറ്റുന്ന അനര്‍ഹര്‍ താലൂക്കില്‍ വെളിപ്പെട്ടത് ചെറിയ വിഭാഗം മാത്രം.ശമ്പളം വാങ്ങാന്‍ റേഷന്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ടി വരുമെന്ന ഘട്ടമെത്തിയതോടെ കഴിഞ്ഞ ഒരു മാസമായി തുടരുന്ന സറണ്ടര്‍ പ്രക്രീയകളില്‍ എത്തിയത് ഒരുവിഭാഗം ആളുകള്‍ മാത്രം.ഇനിയും അനര്‍ഹരായ നിരവധിയാളുകളുണ്ടെന്ന് ജില്ലാ ഭരണകൂടം തന്നെ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍,പെന്‍ഷനേഴ്സ് തുടങ്ങിയ വിഭാഗത്തില്‍ നിന്നുമായാണ് ഇതിനകം ബി.പി.എല്‍.വിഭാഗത്തിലായിരുന്ന കാര്‍ഡുകള്‍ എ.പി.എല്‍് വിഭാഗത്തിലാക്കാനായി താലൂക്ക് സപ്ലെ ഓഫീസര്‍ മുമ്പാകെ പ്രത്യേക ഫോമില്‍ അപേക്ഷ നല്കി സറണ്ടര്‍ ചെയ്തിട്ടുള്ളത്. ഇതേ സമയം വിദേശ മലയാളികളും,പ്രവാസികളുമായ ഏറെപ്പേര്‍ താലൂക്കില്‍ ഈ വിഭാഗത്തില്‍ ഉണ്ടെന്നാണ് സൂചന.വലിയ തുക വിറ്റുവരവുള്ള വ്യപാരികളും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടങ്കിലും ഇവരും പ്രയോരിറ്റി വിഭാഗക്കാരുടെ കാര്‍ഡ് മാറ്റി വാങ്ങാന്‍ അപേക്ഷിച്ചിട്ടില്ല. വിധവകളും മറ്റ് അര്‍ഹരും മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് സബ്സിഡി കാര്‍ഡിലും പരിഗണന നല്‍കിയില്ല. മുന്‍ഗണന ഇതര കാര്‍ഡുകളുമായെത്തി അവര്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ സാമ്പത്തികമായി മുന്നാക്കം നില്ക്കുന്നവര് രണ്ടു രൂപ നിരക്കില്‍ അരി വാങ്ങി മടങ്ങുന്നു. ഇവരില്‍ പലരും റേഷന്‍ കടകളില്‍ ധാന്യം വാങ്ങാനെത്തുന്നുമില്ല. ആ അരി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും ഉയര്‍ന്ന വിലയ്ക്കു നല്കി റേഷന്‍ കടക്കാര് ലാഭം കൊയ്യുകയാണ്. ഇതുമൂലമാണു സബ്സിഡി കാര്‍ഡുകളിലെ പൊരുത്തക്കേടുകള്‍ പുറത്തു പറയാന്‍ കടക്കാര് തയാറാകാത്തത്. മുന്‍ഗണനാ കാര്‍ഡുകളിലെ അനര്‍ഹരെ കണ്ടെത്തുന്നതിനൊപ്പം തന്നെ സബ്സിഡി കാര്‍ഡുകളിലെയും അനര്‍ഹരെ കണ്ടെത്തി മറ്റുള്ളവര്‍ക്കു പരിഗണന നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: