കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ ഗള്‍ഫില്‍ ആയിരുന്നുവെന്ന് വോട്ടറായ ജബ്ബാര്‍. തന്റെ വോട്ട് ആരാണ് ചെയ്തതെന്ന് അറിയില്ലെന്നും ജബ്ബാര്‍ പറഞ്ഞു. ഇതോടെ വിദേശത്ത് ജോലി നോക്കുന്നവരുടെയും മരിച്ചുപോയവരുടെയും പേരില്‍ വ്യാപകമായി കള്ളവോട്ടു നടന്നുവെന്ന ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ ആരോപണം ശരിയാണെന്ന് തെളിയുകയാണ്.
കേസില്‍ 75 പേര്‍ക്ക് നോട്ടീസ് അയയ്‌ക്കാന്‍ നിര്‍ദേശിച്ച ഹൈക്കോടതി കേസ് ഈ മാസം 22ലേക്ക് മാറ്റി. ബൂത്ത് നമ്പര്‍ 43 ലെ വോട്ടറായ ആനേക്കല്ല് സ്വദേശി ഉമ്മര്‍ ഫാറൂഖ്, ബൂത്ത് നമ്പര്‍ 60 ലെ വോട്ടറായ ഉപ്പള സ്വദേശി ജബ്ബാര്‍, ബൂത്ത് നമ്പര്‍ 85 ലെ വോട്ടറായ കുമ്പള സ്വദേശി മൊയ്തീന്‍ കുഞ്ഞി എന്നിവരെ ഇന്ന് ഹാജരാക്കാന്‍ ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് അനുസരിച്ചാണ് ജബ്ബാര്‍ കോടതിയിലെത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്.
തെരഞ്ഞെടുപ്പ് വേളയില്‍ താമസ സ്ഥലത്തില്ലാതിരുന്നവരുടെയും ഒപ്പില്‍ കൃത്രിമത്വം കണ്ടെത്തിയതുമായ 84 വോട്ടുകളുടെ തെളിവുകള്‍ കോടതിയ്‌ക്കു മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച പിബി അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്കാണ് കെ സുരേന്ദ്രന്‍ തോറ്റത്.
















