ന്യൂദൽഹി: രാജ്യത്തെ മുസ്ലീങ്ങൾ സുരക്ഷ കാരണങ്ങളെയോർത്ത് ഏറെ ആശങ്കാകുലാരണെന്ന് സ്ഥാനമൊഴിയുന്ന ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി. സുരക്ഷയ്‌ക്ക് കോട്ടം തട്ടുമോ എന്ന ഉത്കണ്ഠയോടെയാണ് മുസ്ലീം സമുദായം ജീവിക്കുന്നതെന്നും ഇവരുടെ സുരക്ഷയ്‌ക്ക് ഭീഷണി ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാ ടിവിക്കു നൽകിയ അഭിമുഖത്തിലാണ് അൻസാരി ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്. രാജ്യത്തെ അസഹിഷ്‌ണുതയെക്കുറിച്ച് പ്രധാനമന്ത്രിയോടും മറ്റ് ക്യാബിനറ്റ് മന്ത്രിമാരോട് സൂചിപ്പിച്ചിരുന്നതായി അൻസാരി വ്യക്തമാക്കി.
രാജ്യത്തെ വിവിധയിടങ്ങളിൽ മുസ്ലീം വിഭാഗങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് കേൾക്കാനിടയായി. ഇതിൽ നിന്നെല്ലാം മുസ്ലീങ്ങൾക്ക് തങ്ങൾക്ക് ലഭിക്കുന്ന സുരക്ഷ ഇല്ലാതാകുമോ എന്ന ഭയം ഉണ്ടെന്ന് മനസിലാക്കാൻ സാധിക്കുമെന്നും അൻസാരി പറയുന്നു.
രാജ്യത്തെ സഹിഷ്ണുത ഏറെ ആവശ്യമാണ്. നാനവിധ ജാതി മതസ്ഥർ ഒരുമിച്ച് താമസിക്കുന്ന ഇന്ത്യയിൽ സമധാനം നിലനിർത്തേണ്ടത് അവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
















