പള്ളിവാസലിലെ അതീവ സുരക്ഷാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗസ്റ്റ് ഹൗസ്
ഇടുക്കി: പള്ളിവാസല്‍ പൈപ്പ് ലൈനിന് സമീപം പാറവീഴ്ചയുള്ള സ്ഥലത്തുള്ള പ്ലം ജൂഡി റിസോര്‍ട്ട് പൂട്ടിയതിന് പിന്നാലെ ഇതിന് തൊട്ട് മുകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ ഗസ്റ്റ് ഹൗസും പൂട്ടാന്‍ കളക്ടര്‍ ഉത്തരവിട്ടു. പാറവീഴ്ചയ്‌ക്ക് സാധ്യത നിലനില്‍ക്കുന്നതിനാലാണ് നടപടി.
കോട്ടയം സ്വദേശി നീന കോര ജേക്കബിന്റെ ഉടമസ്ഥതിയിലുള്ളതാണ് ഗസ്റ്റ് ഹൗസ്. നിയമം ലംഘിച്ചാണ് ഗസ്റ്റ് ഹൗസ് നിര്‍മ്മിച്ചത്. വിജിലന്‍സ് അന്വേഷണം നേരിടുന്ന തുളസി കെ നായര്‍ തഹസീല്‍ദാറായിരുന്ന സമയത്താണ് ഗസ്റ്റ് ഹൗസ് പണിതത്. അനധികൃത നിര്‍മ്മാണങ്ങള്‍ തടയാന്‍ ഭൂസംരക്ഷണ സേന അംഗങ്ങള്‍ സ്ഥലത്തെത്തി നിര്‍മ്മാണ സാമഗ്രികള്‍ പിടിച്ചെടുത്തപ്പോള്‍ അവ വിട്ട്‌നല്‍കാന്‍ ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റെ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നിന്ന് വരെ ഹോംസ്റ്റേയ്‌ക്ക് വേണ്ടി ഫോണ്‍ സന്ദേശമെത്തിയിരുന്നതായി കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്ത ഒരു ഉദ്യോഗസ്ഥന്‍ ജന്മഭൂമിയോട് പറഞ്ഞു. അന്ന് നിര്‍മ്മാണ പ്രവര്‍ത്തനം തടയാന്‍ തയ്യാറാകാത്തിന്റെ ദോഷമാണ് ഇപ്പോള്‍ ജില്ലാ ഭരണകൂടം അനുഭവിക്കുന്നത്. ഗസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്ന ഭൂമി നിയമവിധേയമാക്കി നല്‍കിയതും ദുരൂഹമാണ്.
















