നിലമ്പൂര്‍: പൂര്‍വ്വികരായ രാഷ്ട്രപ്രതിഭകളെ മാതൃകയാക്കി ജീവിച്ച മഹത്വ്യക്തിത്വമായിരുന്നു ഭരതേട്ടനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നിലമ്പൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ടി.എന്‍.ഭരതന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരതേട്ടന്റെ പാത പിന്തുടരാന് പുതുതലമുറ തയ്യാറാകണം. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനഹൃദയങ്ങള്‍ കീഴടക്കിയ ഭരതേട്ടന് പുതുതലമുറക്ക് ഇന്നും ഊര്‍ജ്ജമാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഇ.ടി.വിദ്യാധരന് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന്, മാഞ്ചേരി നാരായണന്, ടി. കെ. അശോക് കുമാര്‍, കെ. സി. വേലായുധന്, കെ.പ്രഭാകരന്, ഇ.എം.സുധാകരന്, അജി തോമസ് എന്നിവര്‍ സംസാരിച്ചു. വിശിഷ്ട സേവനത്തിന് ഹോം ഗാര്‍ഡ് പി. ജെ. അലക്സാണ്ടറിനെ ചടങ്ങില്‍ ആദരിച്ചു.വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നവരെ കുമ്മനം രാജശേഖരന് ഷാളണിയിച്ച് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: