കാഠ്മണ്ഡു: ദോക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇരു പക്ഷത്തേയും അനുകൂലിക്കില്ലെന്ന് നേപ്പാള്‍ വ്യക്തമാക്കി.
തങ്ങളെ വിഷയത്തിലേയ്‌ക്ക് വലിച്ചിഴയ്‌ക്കരുതെന്നാണ് നേപ്പാള്‍ ഉപപ്രധാനമന്ത്രി കൃഷ്ണ ബഹദൂര്‍ മഹാര പറഞ്ഞത്. ഇന്ത്യയും ചൈനയും സിക്കിം പ്രശ്‌നത്തില്‍ സമാധാനപരമായ നയതന്ത്ര ബന്ധം പാലിക്കണമെന്നും വിദേശ മന്ത്രാലയത്തിന്റെ ചുമതല കൂടിയുള്ള മഹാര പറഞ്ഞു.
നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദൂബ ആഗസ്റ്റ് 23 മുതല്‍ 27 വരെ ഇന്ത്യന്‍ പര്യടനം നടത്താനിരിക്കെയാണ് മഹാര വിഷയത്തിലെ നിലപാട് അറിയിച്ചിരിക്കുന്നത്. ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങ് ആഗസ്റ്റ് 14ന് നേപ്പാള്‍ സന്ദര്‍ശിക്കും. എന്നാല്‍ നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഇതുമായി ബന്ധമൊന്നുമില്ലെന്നും മഹാര കൂട്ടിച്ചേര്‍ത്തു.
















