ഡമാസ്‌കസ്: സിറിയയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ഐഎസ് ഭീകരരെ ലക്ഷ്യമിട്ട് സിറിയയിലെ റാഖയില്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്.
സംഭവത്തില്‍ നിരവധി പേര്‍ക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നു ബ്രിട്ടണ്‍ ആസ്ഥാനമായുള്ള നിരീക്ഷണസമിതി അറിയിച്ചു.
തിങ്കളാഴ്ച പ്രദേശത്തുണ്ടായ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ 14 കുട്ടികളും ഒന്‍പത് സ്ത്രീകളും ഉള്‍പ്പെടെ 43 പേര്‍ കൊല്ലപ്പെട്ടിരുന്നു. സിറിയയെ ഭീകരരില്‍ നിന്ന് പൂര്‍ണമായി മോചിപ്പിക്കുന്നതിനായാണ് ആക്രമണം നടത്തിയതെന്നാണ് സഖ്യസേനയുടെ വിശദീകരണം.
















