മാനന്തവാടി: സുലിലിന്റെ കൊലപാതകം കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുന്നു. ജയനെ കൊയിലേരി ഊര്‍പ്പള്ളിയിലെത്തിച്ച് വീണ്ടും തെളിവെടുത്തു. ബിനി മധുവിനെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. സുലിലിന്റെ കൈയില്‍ നിന്നും മുപ്പത്തി അഞ്ച് ലക്ഷം രൂപ കൈവശപ്പെടുത്തിയ ബാങ്ക് രേഖകളും പോലീസിന് ലഭിച്ചതായി സൂചനയുണ്ട്.
തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശി സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികളയും നാല് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ കിട്ടിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ മാനന്തവാടി പോലീസ് സര്‍ക്കിള്‍ .ഇന്‍സ്‌പെക്ടര്‍ പി.കെ.മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ ചോദ്യം ചെയ്ത് വരുന്നത്. പ്രതികളിലൊരാളായ ജയനെ കൊയിലേരി ഊര്‍പ്പളളിയിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തി. സുലിലില്‍നിന്നും കാമുകിയായ ബിനിമധു മുപ്പത്തി അഞ്ച്‌ലക്ഷംരൂപ കൈക്കലാക്കിയതിന്റെ ബാങ്ക്‌രേഖ ഉള്‍പ്പെടെ പോലീസിന് ലഭിച്ചതായാണ് സൂചന. അന്വേഷണസംഘം ബാങ്കുകളിലെത്തി രേഖകള്‍ ഉറപ്പ്‌വരുത്തുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ച ബിനി മധുവിനെ ബാങ്കുകളിലെത്തിച്ച് തെളിവെടുപ്പ്‌നടത്തും. വ്യാഴാഴ്ചയാണ് നാല് പ്രതികളെയും ചോദ്യംചെയ്യലിന്‌ശേഷം വീണ്ടും കോടതിയി ല്‍ ഹാജരാക്കേണ്ടത്. 2016 സെപ്തംബര്‍ ഇരുപത്തി അഞ്ചിനാണ് സുലിലിനെ കൊയിലേരി കബനിപുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
















