കണ്ണൂര്‍: അണ്‍എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നീതി നിഷേധിക്കുന്നതായി പരാതി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കേണ്ട സര്‍ക്കാര്‍ അച്ചടിച്ചുനല്‍കുന്ന പാഠുപുസ്തകങ്ങള്, ചോദ്യപ്പേപ്പറുകള്‍ ഇവ ഗവ.എയ്ഡഡ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്കുമ്പോള് അണ്‍എയ്ഡഡ് വിദ്യാര്‍ത്ഥികള്‍ വിലനല്‍കിയാണ് വാങ്ങുന്നത്. അംഗീകൃത വിദ്യാലയങ്ങള്‍ക്ക് വൈദ്യുതി ചാര്‍ജ്ജ്, കച്ചവടസ്ഥാപനങ്ങള്‍ക്കുള്ള നിരക്കില്‍ ഈടാക്കുന്നു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇത്തരം സ്കൂളുകളില്‍ വരുന്ന അധ്യാപകര്‍ക്കുള്ള ചെലവുകള്‍ സ്വയം വഹിക്കണം. മറ്റുള്ള സ്കൂളുകളില്‍ എസ്എസ്എല്‍സി ഡ്യൂട്ടിക്ക് സര്‍ക്കാര്‍ പ്രതിഫലം നല്‍കും.
എസ്എസ്എല്‍സി പരീക്ഷകളില്‍ നൂറ് ശതമാനം വിജയം കൈവരിക്കുന്ന അംഗീകൃത സ്ഥാപനങ്ങളെ വിദ്യാഭ്യാസ കച്ചവടക്കാരാക്കി ചിത്രീകരിച്ച് ഇത്തരം സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. പൊതുഖജനാവിന് യാതൊരു ചെലവുമില്ലാതെ നിയമവിധേയമായും സര്‍ക്കാര്‍ അംഗീകാരം നല്‍കിയും മാനദണ്ഡങ്ങള്‍ പാലിച്ചും പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്ഥാപനങ്ങളെ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള റെക്കഗ്നൈസ്ഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് ആവശ്യപ്പെട്ടു. കെ.അബ്ദുസലാം ഹാജി അധ്യക്ഷതവഹിച്ചു. എന്‍.പി.സജീവന്, ടി.വി.അബ്ദുസത്താര്‍ ഹാജി, എം.വിജയന്, കെ.പി.കുഞ്ഞഹമ്മദ്, കെ.ഗോവിന്ദന്, സി.പി.മായിന്‍, പി.വി.അബ്ദുറഹിമാന്, സിസ്റ്റര്‍മാരായ ദീപ, സോഫിയ, ആന്‍സി ടോം, ഷെല്‍മ, റോസ്ലിന് ടി.അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: