കണ്ണൂര്‍: ജില്ലയിലെ കൈത്തറി ഉല്‍പ്പന്നങ്ങളെ ഓണ്‍ലൈന്‍ വിപണിയിലെത്തിക്കാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് ചുരുങ്ങിയ കാലംകൊണ്ട് ലഭിച്ചത് വമ്പിച്ച പ്രതികരണം. കാന്‍ലൂം എന്ന ബ്രാന്റ് നാമത്തില്‍ ജില്ലയിലെ 14 കൈത്തറി സൊസൈറ്റികളാണ് ഇലക്ട്രോണിക് വ്യാപാര സ്ഥാപനമായ ആമസോണില്‍ തങ്ങളുടെ 400ലേറെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ വില്പനയ്ക്കായി വച്ചിരിക്കുന്നത്.
ഷര്‍ട്ടുകള്‍, മുണ്ടുകള്‍, സാരികള്‍, ചെറുകിടക്കകള്‍, കിടക്കവിരികള്‍, തലയണ ഉറകള്‍, വാനിറ്റി ബാഗുകള്‍ തുടങ്ങി ചവിട്ടികള്‍ വരെയുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഓര്‍ഡറുകളാണ് ഇതിനകം ലഭിച്ചത്. ംംം.മാമ്വീി.ശി/വമിറഹീീാ എന്ന വെബ്അഡ്രസില്‍ ഇവ ലഭിക്കും. ഘഛഛങട ഛഎ ഗഅചചഡഞ എന്ന പ്രത്യേക വിഭാഗം തന്നെ വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ കൂടുതല്‍ സൊസൈറ്റികള്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്തേക്ക് വരണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. മൂന്നാമത് ദേശീയ കൈത്തറി ദിനാഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ വൈവിധ്യമായ കൈത്തറി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും സാധിക്കണം. ലഭിക്കുന്ന ഓര്‍ഡറുകള്‍ക്ക് കൃത്യമായും സമയബന്ധിതമായും സാധനങ്ങള്‍ എത്തിച്ചുനല്‍കുകയെന്നതാണ് ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് പ്രധാനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കണ്ണൂരിന്റെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ താല്പര്യം കാണിക്കുന്നുണ്ട്. ഓണം, ബക്രീദ് പോലുള്ള ആഘോഷ വേളകളില്‍ പ്രത്യേക വിലക്കുറവ് നല്കുന്ന കാര്യവും ആലോചിക്കാവുന്നതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: