പത്തനംതി: നഗരസഭയുടെ അറവ് ശാലയില്‍ നിന്നുള്ള മലിന ജലം സംഭരിക്കുന്ന ടാങ്കിന്റെ പണി തടസപ്പെട്ടു. ടാങ്ക് നിര്‍മ്മിക്കുന്നതിനു വേണ്ടി എടുത്ത കുഴിയില്‍ അറവുമാലിന്യങ്ങള്‍ നിക്ഷേപിക്കുകയും ഇവിടെ നിന്നും അസഹ്യമായ ദുര്‍ഗന്ധം ഉണ്ടാവുകയും ചെയ്തതാണ് പണി തടസപ്പെടാന്‍ കാരണം. ഇതുസംബന്ധിച്ച് ടാങ്ക് നിര്‍മ്മാണ കരാറുകാരന് മുനിസിപ്പല്‍ എഞ്ചിനീയര്‍ക്ക് പരാതി നല്കി. ടാങ്ക് നിര്‍മ്മാണത്തിനായി തൊഴിലാളികള്‍ എത്തിയപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം കാരണം ജോലി ചെയ്യാനായില്ലെന്ന് പരാതിയില്‍ പറയുന്നു. ടാങ്ക് നിര്‍മ്മാണത്തിനുള്ള സൗകര്യം ഒരുക്കി തന്നില്ലെങ്കില്‍ ഇതുവരെ ചെയ്ത ജോലിയുടെ കൂലിയും സെക്യൂരിറ്റി ഡിപ്പോസിറ്റും നല്കി കരാറില്‍ നിന്നും ഒഴിവാക്കണമെന്നും കരാറുകാരനായ രെഞ്ചു ഉമ്മന്‍ ആവശ്യപ്പെട്ടു.
നഗരസഭയുടെ അറവുശാല പ്രവര്‍ത്തിക്കുന്നില്ലെന്നു കാട്ടി കശാപ്പുശാല കരാര്‍ എടുത്തയാളിനും പണം തിരികെ നല്കാന് നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. രണ്ടുമാസക്കലത്തിലേറെയായി ഇവിടെ മാടുകളെ കശാപ്പു ചെയ്യുന്നില്ലെന്ന് പറയുമ്പോഴാണ് അറവു മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും അത് ചീഞ്ഞ് അസഹ്യമായ ദുര്‍ഗന്ധം പരത്തുകയും ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: