ഓരോന്നിനും അതിന്റേതായ രീതികളുണ്ട്. അതനുസരിച്ച് ചെയ്യേണ്ടിവരും. തേനിന്റെ മധുരം അറിയാന്‍ നാവില്‍ത്തന്നെ തേയ്ക്കണം. മുല്ലപ്പൂവിന്റെ മണം അറിയാന്‍ മൂക്കിന്റെ അടുത്തുതന്നെ പിടിക്കണം.
മുല്ലപ്പൂവ് കിട്ടിയാലുടനെ പിച്ചിച്ചീന്തുന്ന കുരങ്ങന്മാരെപ്പോലെയാണ് പെണ്‍കുട്ടികളെ നശിപ്പിക്കുന്ന കശ്മലന്മാര്. പൂവിന്റെ മണം ആസ്വദിക്കുംപോലെ അവരുടെ സ്നേഹമാണ് ആസ്വദിക്കേണ്ടത്. സ്നേഹം പിടിച്ചുവാങ്ങലല്ല അഭികാമ്യം. തരാനുള്ള മനസ്സ് ഉണ്ടാക്കി എടുക്കലാണ് വേണ്ടത്.
സാഡിസത്തിന്റെ പര്യായപദമായി മാറിയിരിക്കുന്നു പെണ്‍കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങള്‍. മൃഗങ്ങള്‍ക്കുപോലും സ്നേഹമുണ്ട്. തലച്ചോറുകള്‍ വളര്‍ന്ന് ഹൃദയം വളരാത്ത അഭ്യസ്ത വിദ്യരുടെ ജീവിതം അതികഷ്ടം എന്നേ പറയേണ്ടൂ. ഒരര്‍ത്ഥവുമില്ലാത്ത ജീവിത പ്രഹസനം.
മനുഷ്യജന്മം മഹത്തരമായതാണ്. മറ്റെല്ലാ ജന്തുസസ്യജാലങ്ങളും ആരാധനയോടെ നോക്കുന്ന അഭികാമ്യമായ ശ്രേഷ്ഠമായ ജന്മം. സ്വയം തിരിച്ചറിയാന്‍ കഴിയുന്ന ജന്മം. അര്‍ത്ഥപൂര്‍ണമാകുന്ന ജന്മം.ശ്രീശങ്കരാചാര്യരുടേയും വ്യാസമഹര്‍ഷിയുടേയും ശ്രീരാമകൃഷ്ണ പരമഹംസരുടേയും ശ്രീവിവേകാനന്ദ സ്വാമികളുടേയും പിന്‍ഗാമികളെന്ന് അഭിമാനിക്കാവുന്ന മഹനീയ ജന്മമാണ് നാം എടുത്തിരിക്കുന്നത്.
ഓരോ നിമിഷവും വിലപ്പെട്ടതാണ്. ശ്രദ്ധയോടെ ചെലവഴിക്കേണ്ടതുമാണ്. വഴികാട്ടാന്‍ ആചാര്യന്മാരുണ്ട്. ശ്രേഷ്ഠ പുരാണങ്ങളുണ്ട്. കൃഷ്ണന്റെ മഹദ്ഗീതയുണ്ട്.
മലവെള്ളപ്പാച്ചില്‍പോലെ മരണം കുതിച്ചെത്തും മുന്‍പ് രക്ഷാമാര്‍ഗ്ഗം തേടുക. രാമനാമത്തില്‍ അഭയം തേടി മുക്തിയടയുക.ദിവസവും ഒരു വരിയെങ്കിലും രാമായണം വായിക്കുക. ഒരു വരി ‘ഗീത’യെങ്കിലും ചൊല്ലുക.
പി.കെ. വേലായുധപണിക്കര്‍
ചങ്ങനാശ്ശേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: