മലപ്പുറം: രുചിവൈവിധ്യങ്ങളുമായി കോട്ടക്കുന്നില്‍ ഭക്ഷ്യമേള നടത്തുന്നു. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ഇവിലിന ഇവന്റ്സും സംയുക്തമായാണ് ഭക്ഷ്യമേള നടത്തുന്നത്. 18 മുതല്‍ 27 വരെയാണ് മേള.
ജില്ലയുടെ തനത് വിഭവങ്ങളും മറ്റു വൈവിധ ഭക്ഷണങ്ങളും മേളയിലുണ്ടാവും. വൈകിട്ട് മൂന്ന് മുതല്‍ ഒമ്പത് വരെയാണ് മേളയുടെ സമയം. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ഭക്ഷണങ്ങള്‍ വിളമ്പുന്നതിന് പ്രത്യേകം സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
14 ജില്ലകളിലെയും രുചിവൈവിധ്യങ്ങള്‍ വിളമ്പുന്നുണ്ടെന്നതാണ് മേളയുടെ പ്രത്യേകത. മേളയിലെത്തുന്നവര്‍ക്കായി ദിവസേന മത്സരങ്ങളും ഉണ്ട്. ദിവസേന രാത്രി കലാപരിപാടികളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: