ദോഹ: അല്‍ജസീറ ചാനല്‍ നിരോധിക്കാന്‍ ഇസ്രായേൽ അധികൃതരുടെ തീരുമാനം. സൗദി സഖ്യരാജ്യങ്ങളോട് ഐക്യം പ്രഖ്യാപിച്ചുകൊണ്ടാണ് നടപടി. ഇസ്രായേല്‍ കമ്യൂണിക്കേഷന്‍ മന്ത്രി അയൂബ് കാരയാണ് അല്‍ജസീറ ചാനല്‍ രാജ്യത്ത് നിരോധിക്കാന്‍ തീരുമാനിച്ചതായി വെളിപ്പെടുത്തിയത്.
അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇസ്രായേലില്‍ ജോലിചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തും. എന്നുമുതല്‍ക്കാണ് ചാനല്‍ നിരോധിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല. കഴിഞ്ഞമാസം അല്‍ജസീറ ചാനല്‍ പൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ പശ്ചിമേഷ്യയിലെ ഏക ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇസ്രായേലിന്റെ നടപടികളെ അല്‍ജസീറ ചാനല്‍ തള്ളിക്കളഞ്ഞു. സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തകയാണെന്നും ആവശ്യമാണെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ചാനല്‍ അധികൃതര്‍ പ്രതികരിച്ചു.
















