ബീജിങ്: ആണവ പരീക്ഷണങ്ങളിലൂടെ രാജ്യങ്ങളെ പ്രകോപിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ചൈന. യുഎന്‍ സുരക്ഷാ സമിതി ഒന്നടങ്കം ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തെ എതിര്‍ത്തതിനു പിന്നാലെയാണ് ചൈനയുടെ ഈ പരാമര്‍ശം.
യുഎന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കരുത്. അമേരിക്കയുമായി യുദ്ധത്തിന് മുതിരരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആവശ്യപ്പെട്ടു. യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ വിദേശ കാര്യമന്ത്രി റിയോ യോങ്‌ഹോ എത്തിയപ്പോള്‍ നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
















