കണ്ണൂര്‍: കല്ല്യാശ്ശേരി ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ വളവിനടുത്ത് വെച്ച് ബൈക്കിന് പിന്നില്‍ ബസിടിച്ച് യുവാവ് മരിച്ചു. ബക്കളത്തിന് സമീപം കാനൂല് സെന്റ് വിന്‍സെന്റ് കോളനിയിലെ അന്തിക്കാട്ട് അമല്‍ ജോസ്(21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3.30ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് ഷിയ അതേ ദിശയില്‍ പോകുകയായിരുന്ന പള്‍സര്‍ ബൈക്കിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ചിരുന്ന അമല്‍ ജോസ് ബസിടിയില്പ്പെട്ടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം വളപട്ടണത്ത് വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു. കൂടെണ്ടായിരുന്ന സുഹൃത്ത് റോബിന് വിനോദ് പരുക്കുകളോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോബിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. അപകടത്തിന് ശേഷം നാട്ടുകാര്‍ കല്ല്യാശ്ശേരി ദേശീയപാതയില്‍ ബസ് തടഞ്ഞ് പ്രതിഷേധിച്ചു. ചെറുവത്തൂര്‍ ഹോണ്ട ഷോറൂമിലെ മെക്കാനിക്കാണ് അമല്‍ ജോസ്. പിതാവ്: ഷാജി, മാതാവ്: ഷൈജ, സഹോദരി: ആതിര ഷാലറ്റ്. പരിയാരം മെഡിക്കല്‍ കേളേജില്‍ നിന്ന് പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മടയച്ചാല് ഫാത്തിമ മാതാ പള്ളിയില്‍ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: