അടിമാലി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ അടിമാലി കൊരങ്ങാട്ടി പാടശേഖരത്ത് മടവീഴ്ച്ചയെ തുടര്‍ന്ന് പത്തേക്കറോളം പാടത്തെ നെല്‍കൃഷി നശിച്ചു. പാടത്ത് വെള്ളം കയറിയതോടെ ഡിസംബര്‍ മാസത്തില്‍ വിളവെടുപ്പ് പ്രതീക്ഷിച്ച് കൃഷിയിറക്കിയ കര്‍ഷകരുടെ സ്വപ്നങ്ങളും പൊലിഞ്ഞു.
കൃഷിഭവന്റെ സഹായത്തോടെയായിരുന്നു ഇത്തവണ അടിമാലി കൊരങ്ങാട്ടി പാടശേഖരത്ത് കര്‍ഷകര്‍ വിളവിറക്കിയിരുന്നത്പക്ഷെ കനത്ത മഴയെ തുടര്‍ന്ന് മട വീണ് പാടത്ത് വെളളം കയറിയതോടെ കര്‍ഷകരുടെ സ്വപ്നങ്ങള്‍ അത്രയും മഴവെള്ളത്തോടൊപ്പം ഒലിച്ചു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: