പയ്യന്നൂര്‍: ഗവ. താലൂക്ക് ആസ്പത്രിക്ക് സമീപത്തെ പ്രമുഖ ഗൈനോക്കോളോജിസ്റ്റ് ഡോ: ഏ.വി.ഗോവിന്ദന് (67)അന്തരിച്ചു. പരേതരായ കാരാടന്‍ വീട്ടില്‍ ഗോവിന്ദന് നായരുടെയും അത്തിക്കല്‍ വീട്ടില്‍ ലക്ഷ്മി അമ്മയുടെയും മകനാണ്. പയ്യന്നൂരിലെ ശ്രദ്ധ ഹോസ്പിറ്റല്‍ ഉടമയും അനാമയ ഹോസ്പിറ്റല്‍ ഡയരക്ടറുമാണ്. 24 വര്‍ഷക്കാലം കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ വിവിധ ഗവ.ആസ്പത്രികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച കുടുംബാസൂത്രണ ഓഫീസര്‍ക്കുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.ഭാര്യ: കെ.വി.പ്രേമ മക്കള്‍: ഡോ:ലിഷ രാജേഷ് (ഗൈനക്കോളജിസ്റ്റ്, കെ.എം.സി.ടി.മെഡിക്കല്‍ കോളേജ്, മുക്കം), ഡോ: പ്രേം ലാല്‍ ( ന്യൂറോ സര്ജ്ജന്, പരിയാരം മെഡിക്കല്‍ കോളേജ്) ഡോ: ഷീമ (ഗൈനക്കോളജിസ്റ്റ് മസ്ക്കറ്റ് ) മരുമക്കള്‍: ഡോ: രാജേഷ്.ടി.വി ( പീഡീയാട്രീഷന്‍ മെഡിക്കല്‍ കോളേജ് കോഴിക്കോട്) ഡോ:സ്മിജ (ഫിസിഷ്യന്‍ ഗവ.താലൂക്ക് ആസ്പത്രി തൃക്കരിപ്പൂര്‍) ഡോ: രഞ്ജിത്ത് ( ഓര്‍ത്തോപീഡീഷ്യന്‍ മസ്ക്കറ്റ് ).സഹോദരങ്ങള്‍: ഏ.വി.യശോദ (റിട്ട. അധ്യാപിക ഏഴിലോട്) രാമകൃഷ്ണന് (റിട്ട. അസി.എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പൊതുമരാമത്ത് വകുപ്പ് ,തൃച്ഛംബരം) അച്ചുതന് (ലക്ഷ്മി ഫാര്‍മ ഏജന്‍സീസ് ഏഴിലോട്) ഡോ: പുരുഷോത്തമന് (റീജിയണല്‍ മാനേജര്‍,ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചെന്നൈ) ശോഭ (ഫിഷറീസ് വകുപ്പ് പെരിയ) ഡോ: ഏ.വി. രാംദാസ് (ഡെപ്യൂട്ടി ഡി.എം.ഒ.കാഞ്ഞങ്ങാട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: