ചാലക്കുടി. ഒരു നാടിന്റെ പ്രാര്‍ത്ഥനയും,പരിശ്രമവും പരാജായപ്പെട്ടു. അന്നനാട് പൊന്നത്തറ കാഞ്ഞുവിന്റെ മകന് നീരജ് (26) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. അച്ഛന് കാഞ്ഞുവിന്റെ കരള്‍ മകന് നീരജിന് നല്കി. ഓപ്പറേഷന് കഴിഞ്ഞ് സുഖമായി വരുന്നതിനിടെ അണുബാധയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ നീരജ് മരണമടയുകയായിരുന്നു.
മഞ്ഞപ്പിത്തം ബാധിച്ച് കരള്‍ തകരാറിലായ നീരജിന്റെ ജീവന് രക്ഷിക്കുവാന്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച വീട്ടുകാര്‍ക്ക് സാന്ത്വനമായി ഒരു നാടു മുഴുവന്‍ രംഗത്ത് വരികയായിരുന്നു. സ്വകാര്യ ബസ് ഡ്രൈവറായ കാഞ്ഞു കരള്‍ നല്കുവാന് തയ്യാറായെങ്കിലും മാറ്റി വെക്കുവാനുള്ള മുപ്പത് ലക്ഷം രൂപ എങ്ങനെ കണ്ടെത്തണമെന്നറിയാതെയിരുന്നപ്പോള് സഹ പ്രവര്‍ത്തകന്റെ മകന്റെ ജീവന് നില നിര്‍ത്തുവാന്‍ ചാലക്കുടിയിലെ 24 ഓളം സ്വകാര്യ ബസുകളുടെ ഒരു ദിവസത്തെ മുഴുവന്‍ തുകയും നീരജിനായി നീക്കി വെച്ച് സര്‍വ്വീസ് നടത്തിയത്തിനെ തുടര്‍ന്ന് ഏഴ് ലക്ഷത്തോളം രൂപ സമാഹരിക്കുവാന്‍ കഴിഞ്ഞു.
വ്യക്തികള്‍, സംഘടനകള്‍,നാട്ടുകാര്‍ തുടങ്ങിയവരുടെ സഹായത്തോടെ ശസ്ത്രക്രിയ നടത്തി പുതിയ ജീവിതത്തിലേക്ക് തിരിച്ച് വരുകയായിരുന്നു. അതിനിടയിലാണ് നില വഷളായി ജീവന് നഷ്ടമായത്. പെയിന്റിങ്ങ് ജോലിക്കാരനായിരുന്നു നീരജ്.അമ്മ.വിജയ.സഹോദരന്. നിധിന്. സംസ്ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടിന് ചാലക്കുടി നഗകസഭ ക്രിമിറ്റോറിയത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: