കരാക്കാസ്: ചീഫ് പ്രോസിക്യൂട്ടര്‍ ലുയിസ് ഒര്‍ട്ടേഗയെ നീക്കാന്‍ വെനസ്വേലന്‍ അസംബ്ലിയില്‍ തീരുമാനം. ഒര്‍ട്ടേഗയെ വിചാരണക്ക് വിധേയമാക്കാനും പാര്‍ലമെന്റ് ഉത്തരവിട്ടിട്ടുണ്ട്. ഒാഫീസിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസിലാവും വിചാരണ നേരിടേണ്ടി വരിക.
അതേ സമയം അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും തെളിവുകള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് ഒര്‍ട്ടേഗ ആരോപിച്ചു. രാജ്യത്ത് നടക്കുന്ന ഇത്തരം പ്രശ്നങ്ങളെ പുറത്ത് കൊണ്ട് വരാനുള്ള പോരാട്ടം തുടരുമെന്നും അവര്‍ അറിയിച്ചു.
വെനിസ്വേലയില്‍ മദൂറോ സര്‍ക്കാര്‍ നടത്തിയ തെരഞ്ഞെടുപ്പിനെതിരായി വ്യാപക പ്രതിഷേധം ഉണ്ടായ പശ്ചാത്തലത്തില്‍ വോട്ടിങ്ങിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ചീഫ് പ്രോസിക്യൂട്ടര്‍ ലൂയിസ് ഒര്‍ട്ടേഗയെ ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: