ഡമാസ്കസ്: സിറിയയില്‍ യുഎസ് വ്യോമാക്രമണത്തില്‍ 43 മരണം. സിറിയയുടെ വടക്കന്‍ നഗരമായ റാഖയിലാണ് വ്യോമാക്രമണമുണ്ടായത്. റാഖയിലെ ആശുപത്രികള്‍ക്കും വാസകേന്ദ്രങ്ങള്‍ക്കും നേരേയായിരുന്നു അമേരിക്കയുടെ നേതൃത്വത്തിലുണ്ടായ വ്യോമാക്രമണം നടന്നത്.
അമേരിക്കയുടെ നേതൃത്വത്തിലാണ് വ്യോമാക്രമണം നടന്നത്. നാഷണല്‍ ആശുപത്രിയ്ക്ക് നേരെ ഇരുപത് ബോബുകള്‍ വര്‍ഷിച്ചുവെന്ന് സന ഏജന്‍സി അറിയിച്ചിട്ടുണ്ട്. അമേരിക്ക യുദ്ധവിമാനങ്ങളും ബോംബും ഉപയോഗിച്ചാണ് സിറിയയില്‍ ആക്രമണം നടത്തിയത്. ബോംബിട്ടതോടെ ആശുപത്രിയിലെ ആംബുലന്‍സുകള്‍ക്കും ജനറേറ്ററുകള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.
നേരത്തെ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അമേരിക്കയുടെ നേതൃത്വത്തില്‍ വ്യോമാക്രമണങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ അധികവും കുട്ടികളായിരുന്നുവെന്ന് സിന്‍ഹ്വാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം ആശുപത്രിയില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമില്ലെന്നും യുഎസ് വ്യോമാക്രമണങ്ങള്‍ ഭീകരരെ തുരത്തുന്നതിന് വേണ്ടിയല്ലെന്നും രാജ്യത്തെ സ്കൂളുകളേയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളെയുമാണെന്ന് യുഎസ് ലക്ഷ്യം വയ്ക്കുന്നതെന്നും അറബ് ക്രസന്റ് വക്താവ് ദി ആസാദ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: