കണ്ണൂര്‍: ആളൊഴിഞ്ഞ ഇടങ്ങളിലും റോഡരികുകളിലും പുഴകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്കാന് ഹരിതകേരളം മിഷന് യോഗത്തില്‍ തീരുമാനം. ഇരുട്ടിന്റെ മറവില്‍ മാലിന്യനിക്ഷേപം ഗ്രാമ-നഗരവ്യത്യാസമില്ലാതെ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണിത്. ഇത്തരക്കാരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ഇക്കാര്യം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വാര്‍ഡ് മെമ്പര്‍ എന്നിവരെ അറിയിക്കാം. തൊട്ടടുത്ത പോലീസ് സ്റ്റേഷനിലും വിവരം നല്‍കാം.
പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്ന കാര്യത്തില്‍ ഇടയ്ക്ക് കുറവു വന്നിരുന്നെങ്കിലും അടുത്തകാലത്തായി ഇത് വര്‍ദ്ധിച്ചതായാണ് മനസിലാക്കാനാകുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. വിവരം നല്‍കുന്നവര്‍ക്ക് ഉചിതമായ പാരിതോഷികം നല്‍കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: