തൃശൂര്‍: വിനായകന്റെ കേസ് സിബിഐക്ക് വിടണമെന്ന് ബിഡിജെഎസ് ജന.സെക്രട്ടറി ടി.വി.ബാബു. വിനായകനെ ആശുപത്രിയിലെത്തിക്കാനുള്ള അച്ഛന്റെ ശ്രമത്തെ തടഞ്ഞതാണ് ആത്മഹത്യയിലേക്ക് വഴിയൊരുക്കിയത്. പോലീസിന്റെ വീഴ്ചകള്‍ മറച്ചു പിടിക്കാനുള്ള രാഷ്ട്രീയ ഇടപെടലുകളാണ് ഈ ദുരന്തത്തിലേക്കെത്തിച്ചത്. പാവര്‍ട്ടി സ്റ്റേഷനിലെ സബ് ഇന്‍സ്പെക്റ്ററെ സസ്പെന്റു ചെയ്ത് അന്വേഷണം നടത്തണം.പട്ടിക വിഭാഗത്തില്‍ പെട്ടവര്‍ ആക്രമിക്കപ്പെട്ട് മരണപ്പെട്ടാല്‍ അനുവദിക്കേണ്ടതായ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യാന്‍ പോലും വകുപ്പു മന്ത്രി തയ്യാറായില്ല.
രാഷ്ട്രീയ എതിരാളികളെ പരിഹസിച്ചു രസിപ്പിച്ച ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ച സാഹചര്യത്തില്‍ ക്രമസമാധാന പാളിച്ച കൊണ്ട് വിനായകനെ മരണത്തിലേക്ക് തള്ളിവിട്ട സര്‍ക്കാര്‍ ഒരു കോടി രൂപയും വിനായകന്റെ സഹോദരന് സര്‍ക്കാര്‍ ജോലിയും ഉടന്‍ അനുവദിക്കണം. ടി.വി.ബാബു ആവശ്വപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: