വടക്കാഞ്ചേരി: സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നലഹരിവസ്തുക്കളുടെ വില്പന തടയുന്നതിനായി അധികാരികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇത് തടയുന്നതിനായി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തണമെന്നും എക്സൈസ് വകുപ്പിന് തലപ്പിള്ളി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന താലൂക്ക് വികസനസമിതിയോഗം നിര്‍ദ്ദേശം നല്കി.
അപകടകരമായ രീതിയില്‍ റോഡരികില്‍ നില്ക്കുന്ന മരങ്ങള്‍ മുറിക്കുന്നതിനും ശിഖരങ്ങള്‍ മുറിക്കുന്നതിനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അധികാരികള്‍ക്ക് യോഗം നിര്‍ദ്ദേശം നല്കി.
നിലവില്‍ റീ സര്‍വ്വെ നടന്ന നെല്ലുവായ് വില്ലേജിലും തുടര്‍ന്ന് റീ സര്‍വ്വേ നടപടികള്‍ തുടങ്ങുന്ന കോട്ടപ്പുറം കിരാലൂര്‍ വില്ലേജിലും എല്ലാ സര്‍വ്വേ അതിര്‍ത്തികളിലും സര്‍വ്വേക്കല്ലുകള്‍ സ്ഥാപിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍വ്വെ വകുപ്പിനോട് നിര്‍ദ്ദേശിച്ചു. വിപണിയില്‍ വരുന്ന കൃത്രിമ പാലും വെളിച്ചെണ്ണയും കണ്ടെത്തി വില്‍പ്പന തടയുന്നതിനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഫുഡ് സേഫ്റ്റി ഓഫീസറോട് ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പോലീസ്, മോട്ടോര്‍, വാഹന വകുപ്പ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്കി. യോഗത്തില്‍ സ്ഥിരമായി പങ്കെടുക്കാത്ത വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്കി.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്തലാല്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ വികസനസമിതി യോഗത്തില്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: