തിരുവല്ല : അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍ മഴയെത്തുടര്‍ന്നുള്ള ദുരിതം തുടരുന്നു. ഒരാഴ്ചയായി ഇവിടെ ജനങ്ങള്‍ വലയുകയാണ്. ഇന്നലെ പെയ്ത മഴയില്‍ വീടിന്റെ അടുക്കളയുടെ മേല്‍ക്കൂര കനത്തമഴയില്‍ നിലംപൊത്തി. പെരിങ്ങര പത്താംവാര്‍ഡില്‍ പുതുപ്പറമ്പില്‍ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ തുളസി അമ്മയുടെ വീടാണ് തകര്‍ന്നത്. മേല്‍ക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
ഇന്നലെ രാവിലെയുണ്ടായ കനത്തമഴയിലാണ് നാശനഷ്ടം ഉണ്ടായത്. സംഭവസമയത്ത് തുളസിയമ്മ തൊട്ടടുത്ത മുറിയിലായിരുന്നതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പഞ്ചായത്ത് മെമ്പര്‍ ആശാദേവി നാശനഷ്ടം വിലയിരുത്തി. പെരിങ്ങര, കടപ്ര, നിരണം, നെടുമ്പ്രം, കുറ്റൂര്‍ എന്നീ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ ഇപ്പോഴും വെള്ളം കയറിക്കിടക്കുന്നു. തിരുവല്ല നഗരസ’യുടെ താഴ്ന്ന പ്രദേശങ്ങളും കനത്ത മഴയുടെ ദുരിതം അനുഭവിക്കുന്നു. നിരണം വടക്കുംഭാഗം പെരമറ്റത്ത് ലക്ഷംവീട് കോളനിയില്‍ വെള്ളം കയറി.കോളനിയിലെ വീടുകള്‍ സ്ഥിതി ചെയ്യുന്ന ഭാഗം ഒഴിച്ച് ബാക്കിയുള്ളവ ഉയര്‍ന്ന സ്ഥലമായതാണ് വെള്ളക്കെട്ടിന് കാരണം.
നിരണം പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍പ്പെട്ട അന്നപ്പറമ്പ് കോളനിയിലും വെള്ളം കയറി. ആലംതുരുത്തി – എടത്വ റോഡില്‍ നിന്നു നീന്തിക്കയറിയാണ് പലരും തങ്ങളുടെ വീടുകളില്‍ എത്തുന്നത്.
കടപ്ര പഞ്ചായത്തിലെ തേവേരി, കടപ്ര എന്നീ ഭാഗങ്ങളും വരമ്പിനാത്ത് മാലി, അമ്പ്രയില് ലക്ഷംവീട്, കോയിച്ചിറ എന്നീ കോളനികളിലും കെളളക്കെട്ട് നിലനില്‍ക്കുകയാണ്. നിരണം പഞ്ചായത്തിലെ വാഴയില്‍ ലക്ഷംവീട്,ആശാരി പറമ്പില്‍, അംബേദ്ക്കര്‍ കോളനി എന്നിവിടങ്ങളിലും കൊമ്പങ്കരി, തോട്ടടി എന്നീ ഭാഗങ്ങളിലുമാണ് വെളളക്കെട്ട് മൂലം ജനം വലയുന്നത്.
പെരിങ്ങര ജംങ്ഷന് ,പഞ്ചായത്തിലെ ചാലക്കുഴി, മേപ്രാല്‍, കാരക്കല്‍, ഗണപതിപുരം എന്നീ പ്രദേശമാകെ വെളളത്താല്‍ മൂടിക്കിടക്കുന്നത് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ചാലക്കുഴി ഭാഗത്ത് മുപ്പതോളം വീടുകള്‍ വെളളത്തിന് നടുവിലാണ്. മന്നംകരച്ചിറചാലക്കുഴി റോഡ് ഏതാണ്ട് പൂര്‍ണമായും വെളളത്തിനടിയിലാണ്. കിണറുകള്‍ വെളളത്താല്‍ മൂടിയിരിക്കുന്നതിനാല്‍ പ്രദേശവാസികള്‍ക്കിടയില്‍ കുടിവെളളപ്രശ്നം രൂക്ഷമായിരിക്കുകയാണ്. വാഴപ്പറമ്പില്‍ ഭാഗത്തെ ഏക ജലവിതരണ പൈപ്പാണ് ഇവരുടെ ഏക ആശ്രയം. തിരുമൂലപുരത്ത് പുളിക്കത്ര, ഞാവനാകുഴി എന്നീ കോളനികളില്‍ വെളളം കയറിക്കിടക്കുകയാണ്. വെളളം ഒഴുകിപ്പോകാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതാണ് ഇവിടെ വെളളക്കെട്ടിന് കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: