ആലപ്പുഴ: നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ ഹൈന്ദവ കുടുംബങ്ങളെ ആസൂത്രിതമായി ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള ഒരുവിഭാഗത്തിന്റെ നീക്കത്തില്‍ വിശ്വഹിന്ദുപരിഷത്ത് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.
ആറാട്ടുവഴി ഭാഗത്ത് കുടുംബനാഥന്റെ അമിത മദ്യപാനം മുതലെടുത്താണ് ഒരുകുടുംബത്തെ മതം മാറ്റാന്‍ ശ്രമിച്ചത്. വന്‍തോതില്‍ പണം നല്‍കിയാണ് മതപരിവര്‍ത്തനം നടത്തിയത്. മകന്റെ മതപരിവര്‍ത്തനത്തെ എതിര്‍ത്ത അമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
എസ്എന്‍ഡിപിയും മതപരിവര്‍ത്തനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഹൈന്ദവജനത ജാഗരൂകരായിരിക്കണമെന്ന് വിഎച്ച്പി ആഹ്വാനം ചെയ്തു.
വിഎച്ച്പി ജില്ലാ പ്രസിഡന്റ് ആര്. രുദ്രന്, സെക്രട്ടറി എം. ജയകൃഷ്ണന്, വി.ആര്.എം. ബാബു, എന്‍.ഡി. കൈലാസ് എന്നിവര്‍ മതപരിവര്‍ത്തനത്തിനിരയായ വീടു സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: