മാവേലിക്കര: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രവും കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍, കേരള ചെയമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രീസ്, വെള്ളാപ്പള്ളി നടേശന് കോളേജ് ഓഫ് എഞ്ചിനീയറിങ് പള്ളിക്കല്‍ എന്നിവരുമായി ചേര്‍ന്ന് തൊഴില്‍ രഹിതര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നതിന് വെള്ളാപ്പള്ളി നടേശന് കേളേജ് ഓഫ് എഞ്ചിനീയറിങില്‍ ഇന്ന് രാവിലെ ഒന്‍പതിന് തൊഴില്‍ മേള ആരംഭിക്കും.മള്‍ട്ടി നാഷണല്‍ കമ്പനികള്‍ മുതല്‍ ചെറുതും വലുതുമായ 53ല്‍ പരം സ്വകാര്യ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. അഞ്ചാം ക്ലാസ് മുതല്‍ ബുരുദാനന്തര ബിരുദം വരെയുള്ള വിദ്യാഭ്യാസം നേടിയ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും 6,000 ലധികം തൊഴില്‍ സാധ്യതകളാണ് മേളയില്‍ ഒരുക്കുന്നത്. പിന്നീട് വരുന്ന ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ ംംം.ിര.െഴീ്.ശി വെബ് സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2332113/8304009409.
പ്രതികരിക്കാൻ ഇവിടെ എഴുതുക: