ആലപ്പുഴ: മാദ്ധ്യമങ്ങളോട് പുറത്തുകടക്കാനും തീവ്രവാദികളോട് അകത്തുകടക്കാനും പറയുന്ന പിണറായി സര്‍ക്കാര്‍ മതതീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് ആരോപിച്ചു. കമ്മ്യൂണിസത്തിന്റെ ഈറ്റില്ലമെന്ന് സിപിഎം പറയുന്ന കണ്ണൂരും ആലപ്പുഴയിലുമാണ് ഇപ്പോള്‍ ഐ എസ് തീവ്രവാദം ശക്തി പ്രാപിക്കുന്നത്.
പുകയുന്ന അഗ്നി പര്‍വതത്തിന്റെ മുകളിലെന്നപോലെ ആലപ്പുഴയില്‍ തീവ്രവാദം ശക്തമായിട്ടും ഇവിടുത്തെ പോലീസും രഹസ്യാന്വേഷണ വിഭാഗവും ഐഎസ് ബന്ധം അറിഞ്ഞില്ല എന്നുപറയുന്നത് നാടിനുതന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ജില്ലാകോടതിക്കു സമീപം ഐഎസ് തീവ്രവാദത്തിന്റെ പേരില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത സംഭവം പോലും സംസ്ഥാന പോലീസ് പിന്നീടാണ് അറിയുന്നത്. പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അദ്ധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.കെ. വാസുദേവന്‍, ഡി. പ്രദീപ്, ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്, സംസ്ഥാന സമിതി അംഗം ആര്. ഉണ്ണികൃഷ്ണന്, അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് വി. ശ്രീജിത്ത്, രഞ്ചന്‍ പൊന്നാട് , ജി. മോഹനന്, അനിയന് സാമിച്ചിറ, ഗോപകുമാര്‍, ആര്.കണ്ണന്, ബിജു തുണ്ടില്‍, വി.സി. സാബു, ജ്യോതി രാജീവ്, കൗണ്‍സിലര്‍ പാര്‍വ്വതി സംഗീത്, റ്റി.സി. രഞ്ജിത്, സ്മിതാ ഷേണായ്, സുമ ചന്ദ്രബാബു, കെ.പി. പരീക്ഷിത്ത് എന്നിവരും പങ്കെടുത്തു.
അതിനിടെ മാര്‍ച്ച് മൊ ബൈല്‍ ഫോണില്‍ പകര്ത്താ ന് ശ്രമിച്ച മൂന്നു യുവാക്കളെ നോര്‍ത്ത് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: