നിലമ്പൂര്‍: വില്‍പ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ട് കര്‍ണ്ണാടക സ്വദേശികളെ നിലമ്പൂര്‍ എക്സൈസ് സംഘം പിടികൂടി.
ഇപ്പോള്‍ പൊട്ടിക്കല്ലില്‍ സ്ഥിരതാമസക്കാരനായ അഷ്റഫ് ഖാന്(33), രാംനഗര്‍ ജില്ലയിലെ മെഹ്ബൂബ് നഗറില്‍ താമസിക്കുന്ന അയാസ് പാഷ(24) എന്നിവരാണ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.ടി.സജിമോന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
ചുങ്കത്തറ നിന്ന് പൂക്കോട്ടുംപാടത്തേക്ക് ബൈക്കില്‍ കഞ്ചാവുമായി പോവുകയായിരുന്ന ഇവരെ തേക്ക് മ്യൂസിയത്തിന് സമീപം വെച്ചാണ് ഇവര്‍ പിടിയിലാകുന്നത്. എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഷ്റഫ് ഖാന് നിരീക്ഷണത്തിലായിരുന്നു.
ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ ടി.ഷിജുമോന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എസ്.അരുണ്‍കുമാര്‍, പ്രദീപ് കുമാര്‍, സി.സുഭാഷ്, രാജന് നെല്ലായി, ജയാനന്ദന്, വനിത് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.പി.ഷീന, ടി.കെ.സമീറ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. വടകര നര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: