ബംഗളൂരു: കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാറിനെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത നിക്ഷേപങ്ങള്‍ സംബന്ധിച്ച രേഖകളും അനധികൃതമായി സൂക്ഷിച്ച പണം സംബന്ധിച്ച വിവരങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറും.
നിക്ഷേപങ്ങള്‍ സംബന്ധിച്ച് വിദേശ വിനിമയ ചട്ട (ഫെമ) ലംഘനം കണ്ടെത്തിയാല്‍ എന്‍ഫോഴ്സ്മെന്റ് സ്വമേധയാ കേസെടുത്തേക്കും. ബിനാമി ഇടപാട് തടയല്‍ നിയമം, കള്ളപ്പണം തടയല്‍ നിയമം എന്നിവ പ്രകാരം മന്ത്രിക്കെതിരെ കേസ് എടുക്കാനാണ് സാധ്യത്. രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവും.
ആദായ നികുതി വകുപ്പിന്റെ 120 ഉദ്യോഗസ്ഥരുടെ സംഘം ശിവകുമാറിന്റെ വിവിധ വീടുകളിലാണ് റെയ്ഡ് നടത്തിയത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സംഘത്തോട് ഒപ്പമുണ്ടായിരുന്നു. 7 കോടി രൂപയാണ് മന്ത്രിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: